Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Indians

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന ത്രി​ല്ല​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 15 റ​ൺ​സി​നാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​ൽ​പ്പി​ച്ച​ത്.

മും​ബൈ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി റി​ച്ചാ ഘോ​ഷ് തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 50 പ​ന്തി​ൽ 90 റ​ൺ​സാ​ണ് റി​ച്ചാ ഘോ​ഷ് എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റി​ച്ച​യു​ടെ ഇ​ന്നിം​ഗ്സ്.

ന​ദീ​ൻ ഡി ​ക്ല​ർ​ക്ക് 28 റ​ൺ​സും ഗ്രെ​യ്സ് ഹാ​രീ​സ് 15 റ​ൺ​സും എ​ടു​ത്തു. മും​ബൈ​യ്ക്ക് വേ​ണ്ടി ഹെ​യ്‌​ലി മാ​ത്യൂ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷ​ബ്നിം ഇ​സ്മാ​യി​ലും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​മ​ൻ​ജോ​ത് കൗ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് മും​ബൈ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

57 പ​ന്തി​ൽ നി​ന്ന് 100 റ​ൺ​സാ​ണ് സി​വ​ർ-​ബ്ര​ണ്ട് എ​ടു​ത്ത​ത്. 16 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​യ്ലി 56 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 39 പ​ന്തി​ൽ ഒ​ന്പ​ത് ബൗ​ണ്ട​റി​ക​ൾ താ​രം അ​ടി​ച്ചെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 20 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ആ​ർ​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ൻ ബെ​ൽ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ന​ദീ​ൻ ഡി ​ക്ല​ർ​ക്കും ശ്രേ‍​യ​ങ്ക പാ​ട്ടീ​ലും ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കാ​നും മും​ബൈ​യ്ക്കാ​യി. ആ​ർ​സി​ബി നേ​ര​ത്തെ ത​ന്നെ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

Sports

മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം

ന​വി മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2026 സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ മും​ബൈ 50 റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചു.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ 195/4. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 19 ഓ​വ​റി​ൽ 145. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

നാ​റ്റ് ഷി​വ​ർ ബ്ര​ന്‍റും (46 പ​ന്തി​ൽ 70) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (42 പ​ന്തി​ൽ 74 നോ​ട്ടൗ​ട്ട്) ചേ​ർ​ന്നാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഷി​നെ​ല്ലെ​യാ​ണ് (33 പ​ന്തി​ൽ 56) ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Sports

കൊ​ടു​ങ്കാ​റ്റാ​യി ന​ദീ​ൻ; ആ​ർ​സി​ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

മും​ബൈ ഉ​യ​ർ​ത്തി​യ 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ന​ദീ​ൻ ഡി ​ക്ല​ർ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ആ​ർ​സി​ബി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

44 പ​ന്തി​ൽ 63 റ​ൺ​സാ​ണ് ന​ദീ​ൻ എ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ന​ദീ​ന്‍റെ ഇ​ന്നിം​ഗ്സ്. അ​വ​സാ​ന ഓ​വ​റി​ൽ മാ​ത്രം 20 റ​ൺ​സാ​ണ് ന​ദീ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗ്രെ​യ്സ് ഹാ​രി​സ് 25 റ​ൺ​സും അ​രു​ന്ധ​തി റെ​ഡ്ഢി 20 റ​ൺ​സും സ്കോ​ർ ചെ​യ്ത​പ്പോ​ൾ ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന 18 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. മും​ബൈ​യ്ക്ക് വേ​ണ്ടി നി​ക്കോ​ള ക്യാ​രി​യും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടും ശ​ഭ്നിം ഇ​സ്മ​യി​ലും അ​മ​ൻ​ജോ​ത് കൗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ൺ​സ് എ​ടു​ത്ത​ത്. മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍റെ​യും നി​ക്കോ​ള ക്യാ​രി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സ് എ​ടു​ത്ത സ​ജ​ന​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 25 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ജ​ന​യു​ടെ ഇ​ന്നിം​ഗ്സ്.

ക്യാ​രി 40 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 32 റ​ൺ​സെ​ടു​ത്ത ഗു​ണാ​ല​ൻ ക​മാ​ലി​നി​യും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ന​ദീൻ ഡി ​ക്ല​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലൗ​റ​ൻ ബെ​ല്ലും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി സ​ജ​ന​യും ക്യാ​രി​യും; മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍റെ​യും നി​ക്കോ​ള ക്യാ​രി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സ് എ​ടു​ത്ത സ​ജ​ന​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 25 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ജ​ന​യു​ടെ ഇ​ന്നിം​ഗ്സ്.

ക്യാ​രി 40 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 32 റ​ൺ​സെ​ടു​ത്ത ഗു​ണാ​ല​ൻ ക​മാ​ലി​നി​യു​ടെ തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ന​ദൈ​ൻ ദി ​ക്ല​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലൗ​റ​ൻ ബെ​ല്ലും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ടോ​സ് നേ​ടി ആ​ർ​സി​ബി

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി.

നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ആ​ർ​സി​ബി​യു​ടെ ക്യാ​പ്റ്റ​ൻ.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രെ​യ്സ് ഹാ​രി​സ്, ഡ​യാ​ല​ൻ ഹേ​മ​ല​ത, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​ര​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, പ്രേ​മ റാ​വ​ത്ത്, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

മും​ബൈ ഇ​ന്ത്യ​ൻ ടീം: ​നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട്, ഗു​ണാ​ള​ൻ ക​മാ​ലി​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മേ​ലി​യ കെ​ർ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), അ​മ​ൻ​ജോ​ത് കൗ​ർ, നി​ക്കോള ക്യാരി, പൂ​രം ഖെം​ന​ർ, ശ​ബ്നിം ഇ​സ്മ​യി​ൽ, സ​ൻ​സ്കൃ​തി ഗു​പ്ത, സ​ജ​ന സ​ജീ​വ​ൻ , സൈ​ക്ക ഇ​ഷാ​ക്ക്.

Sports

വ​​നി​​താ പ്രീ​​മി​​യ​​ർ ലീഗ് പൂരത്തിന് ഇനി രണ്ടു ദിനം

മും​​ബൈ: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് നാ​​ലാം എ​​ഡി​​ഷ​​ൻ ഒ​​ന്പ​​തി​​ന് ന​​വി മും​​ബൈ​​യി​​ൽ തു​​ട​​ക്കം.

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ന​​യി​​ക്കു​​ന്ന മും​​ബൈ ഇ​​ന്ത്യ​​ൻ​​സും സ്മൃ​​തി മ​​ന്ദാ​​ന ന​​യി​​ക്കു​​ന്ന റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടും. വ​​ഡോ​​ദ​​ര​​യി​​ൽ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​നാ​​ണ് ഫൈ​​ന​​ൽ. ആ​​ദ്യ 11 മ​​ത്സ​​ര​​ങ്ങ​​ൾ ന​​വി മും​​ബൈ​​യി​​ലും ശേ​​ഷി​​ക്കു​​ന്ന എ​​ലി​​മി​​നേ​​റ്റ​​റും ഫൈ​​ന​​ലു​​മ​​ട​​ക്ക​​മു​​ള്ള 11 മ​​ത്സ​​ര​​ങ്ങ​​ൾ വ​​ഡോ​​ദ​​ര​​യി​​ലു​​മാ​​ണ് ന​​ട​​ക്കു​​ക.

സ്മൃതിലയം

സ്മൃ​​തി മ​​ന്ദാ​​ന ന​​യി​​ക്കു​​ന്ന ആ​​ർ​​സി​​ബി ക​​രു​​ത​​ത്രാ​​ണ്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ അ​​രു​​ന്ധ​​തി റെ​​ഡ്ഢി, രാ​​ധാ യാ​​ദ​​വ്, ശ്രേ​​യ​​ങ്ക പാ​​ട്ടീ​​ൽ, പൂ​​ജ വ​​സ്ത്ര​​ക​​ർ, പ്രേ​​മ രാ​​വ​​ത്, വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ റി​​ച്ച ഘോ​​ഷ് എ​​ന്നി​​വ​​ർ ക​​രു​​ത്തു​​റ്റ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ജോ​​ർ​​ജ് വോ​​ൾ ബാ​​റ്റ​​റാ​​യും ദ​​യാ​​ള​​ൻ ഹേ​​മ​​ല​​ത, ഗൗ​​ത​​മി നാ​​യ്ക്, ഗ്രേ​​സ് ഹാ​​രി​​സ്, ന​​ദി​​നെ ഡി ​​ക്ലെ​​ർ​​ക്, സ​​യാ​​ലി സാ​​റ്റ്ഖാ​​രെ, എ​​ന്നി​​വ​​ർ ഓ​​ൾ​​റ,ണ്ട​​ർ​​മാ​​രു​​ടെ നി​​ര​​യി​​ലു​​ണ്ട്. റി​​ച്ച ഘോ​​ഷി​​നെ​​ക്കൂ​​ടാ​​തെ പ്ര​​ത്യൂ​​ഷ കു​​മാ​​റാ​​ണ് വി​​ക്ക​​റ്റി​​നു പി​​ന്നി​​ലു​​ള്ള​​ത്. ലോ​​റ​​ൻ ബെ​​ല്ലും ലി​​ൻ​​സി സ്മി​​ത്തും ബൗ​​ളിം​​ഗ് ന​​യി​​ക്കും.

അ​​തേ​​സ​​മ​​യം വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ സീ​​സ​​ണി​​ൽ​​നി​​ന്നും എ​​ല്ലി​​സ് പെ​​റി പിന്മാറി​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​ണ്. സ്റ്റാ​​ർ സ്പോ​​ർ​​ട്സ്, ജി​​യോ ഹോ​​ട്സ്റ്റാ​​ർ എ​​ന്നി​​വ​​യി​​ലൂ​​ടെ മ​​ത്സ​​രം കാ​​ണാം.

ഹര്‍മനും സംഘവും

ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രു​​ടെ വ​​ന്പ​​ൻ ടീ​​മാ​​ണ് മും​​ബൈ. ക്യാ​​പ്റ്റ​​നും ബാ​​റ്റ​​റു​​മാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ത​​ന്നെ​​യാ​​ണ് മും​​ബൈ​​യു​​ടെ ക​​രു​​ത്ത്. മ​​ല​​യാ​​ളി​​താ​​രം സ​​ജീ​​വ​​ൻ സ​​ജ​​ന​​യും മും​​​​ബൈ ജ​​ഴ്സി​​യി​​ലി​​റ​​ങ്ങും.

അ​​മ​​ൻ​​ജ്യോ​​ത് കൗ​​ർ, അ​​മേ​​ലി​​യ കേ​​ർ, ഹെയ്‌ലി മാ​​ത്യൂ​​സ്, ന​​ല്ല റെ​​ഡ്ഢി, ന​​റ്റാ​​ലി സ്വി​​വെ​​ർ, ദി​​ക്കോ​​ള ക്യാ​​രെ, പൂ​​നം ഹെം​​മ​​ന​​ർ, സ​​ൻ​​സ്കൃ​​തി ഗു​​പ്ത, ത്രി​​വേ​​ണി വ​​സി​​ഷ്ഠ എ​​ന്നി​​വ​​ർ ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രു​​ടെ നി​​ര​​യി​​ൽ മ​​ത്സ​​ര​​ഗ​​തി നി​​യ​​ന്ത്രി​​ക്കാ​​നു​​ണ്ട്. ജി. ​​ക​​മാ​​ലി​​നി, രാ​​ഹി​​ല ഫി​​ർ​​ദോ​​സ് എ​​ന്നി​​വ​​രാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രാ​​യു​​ള്ള​​ത്. മി​​ല്ലി ലിംഗ്‌വ​​ർ​​ത്ത്, സൈ​​ക ഇ​​ഷാ​​ഖ്, ഷ​​ബ്നിം ഇ​​സ്മ​​യി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​​ണ് ബൗ​​ളിം​​ഗ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ചു​​മ​​ത​​ല.

Latest News

Up